അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന: മുൻകൂർ ജാമ്യം തേടി ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയെന്ന് വാദം. പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.