സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; നിലവിലെ സ്ഥിതി തുടരും

കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തത്കാലം കൂടുതൽ നിയന്ത്രണങ്ങൽ ആവശ്യമില്ലെന്നും കോവിഡ് അവലോകന യോഗത്തിൽ ധാരണയായി. സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം എന്ന നിർദേശം നൽകും. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.