രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ ശിപാർശ ചെയ്‌തെന്ന് സമ്മതിച്ച്‌ ഗവർണർ

സർവകലാശാല സമ്മതിച്ചിരുന്നെങ്കിൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി.ലിറ്റ് നിഷേധിച്ച് വൈസ് ചാൻസിലർ നൽകിയ കത്ത് കാരണം തന്റെ മുഖം പുറത്ത് കാണിക്കാനാകുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസിലറെ വി.സി ധിക്കരിച്ചുവെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾ ബിരുദ ദാനം നടക്കുന്നില്ല എന്ന് പരാതി പറയുന്നു.