വിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

വിശ്വാസികൾക്ക് പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.