പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം; മകൻ ഒളിവിൽ

പാലക്കാട്ടെ ദമ്പതികളുടെ മരണം കൊലപാതകം. പുതുപ്പരിയാരും ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മകൻ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി ഒൻപത് വരെ സനൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സനൽ വീട്ടിലില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.