സിൽവർലൈൻ: മൂന്നാം റിപ്പോർട്ടിൽ പാതയേറെയും മേൽപ്പാലത്തിൽനിന്ന്‌ നിലത്തിറങ്ങി

സിൽവർലൈൻ ഭൂമി ഏറ്റെടുക്കലിന്റെ സർവേ പൂർത്തിയാക്കാതെ വിശദമായ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ.) തയ്യാറാക്കിയതിനാൽ പാതയുടെ ഘടനയിൽ ഇനിയും മാറ്റംവരുമോയെന്ന് ആശയക്കുഴപ്പം. മൂന്ന് പഠനങ്ങളാണ് കെ-റെയിൽ നടത്തിയത്. മൂന്നിലും പാതയുടെ ഘടന മൂന്നുവിധമാണ്. ഭൂമിയുടെ അന്തിമ സർവേ റവന്യൂ വിഭാഗം പൂർത്തിയാക്കുമ്പോൾ ഇനിയും മാറ്റം വന്നേക്കാമെന്ന ആശങ്ക ബാക്കി.