സി​ൽ​വ​ർ ലൈ​ൻ ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​മാ​യി മാറില്ല: മ​ന്ത്രി കെ. ​രാ​ജ​ൻ

ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​മാ​യി സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി മാ​റി​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കും. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​വെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.​ പൊ​തു​സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി. പൊ​തു സ​മൂ​ഹ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​മാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും മന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.