ഒന്നാം യുപിഎ കാലത്ത് അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു; പന്ന്യന്‍ രവീന്ദ്രന്‍

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവ് എ ബി ബര്‍ദനെ കാണാന്‍ വന്നതായി പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താന്‍ സാക്ഷിയാണെന്ന് പന്ന്യന്‍ വെളിപ്പെടുത്തി.