നടിയെ ആക്രമിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയില്‍ വരുമെന്നും അന്വേഷണ മേല്‍ന്നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് വിശദീകരിച്ചു.