സം​സ്ഥാ​ന​ത്ത് 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍

സം​സ്ഥാ​ന​ത്ത് 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​വ​ന​ന്ത​പു​രം 11, കൊ​ല്ലം നാല്, കോ​ട്ട​യം മൂന്ന്, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്കും രോ​ഗം ബാ​ധി​ച്ചു. 16 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും നാല് പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 23 വ​യ​സു​കാ​രി​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.