ക്വാറി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന; 120 കോടിയുടെ ബെനാമി പണം കണ്ടെത്തി

ക്വാറി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 120 കോടി രൂപയുടെ ബെനാമി പണം പിടികൂടി. കൊച്ചിയിലെ ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് എറണാകുളം, കോട്ടയം ജില്ലകളിലെ പാറമട ഉടമകളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയത്. 230 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കൂടാതെ കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും പിടികൂടി.