കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും; സിപിഐഎം

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും. ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് പുതിയ തീരുമാനം. നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ് ഇപ്പോൾ നടപ്പാക്കുന്നത്.