കെ.ആർ. ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾക്ക്

അന്തരിച്ച കെ.ആര്‍. ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊന്‍പതു സെന്‍റ് ഭൂമിയുടെ ഉടമസ്ഥാവകാശവും സഹോദരിയുടെ മകള്‍ ഡോ. പി.സി. ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.