കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്ന് വി.ശിവന്‍കുട്ടി

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാര്‍ത്ഥികളെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കൃത്യസമയത്ത് പരീക്ഷകള്‍ നടത്തി കുട്ടികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് വേണ്ട യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.