ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടിയെന്ന് വി.​ഡി. സ​തീ​ശ​ൻ

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്ക​മെ​ന്ന് സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെ​ന്നും സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. ശി​ഖ​ണ്ഡി പ​രാ​മ​ർ​ശ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ൽ​കി.