ഡി ലിറ്റ് വിവാദം; ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സര്‍വകലാശാല വിസി ഡോ. വി.പി. മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് എഴുതിയ കത്ത് പുറത്ത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്. ഡിസംബർ ഏഴിന് രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കൈമാറിയത്.