ആരോ​ഗ്യ വകുപ്പ് ഓഫീസിലെ ഫയലുകൾ കാണാതായ സംഭവം; വിശദീകരണവുമായി മന്ത്രി

ആരോ​ഗ്യ വകുപ്പ് ഓഫീസിലെ 500 ഫയലുകൾ കാണാതായ സംഭവത്തിൽ വിശദീകരണം നൽകി മന്ത്രി വീണ ജോർജ്. വളരെ പഴയ ഫയലുകളാണ് കാണാതായത്. ഈ ഫയലുകൾ കൊവിഡ് കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ടതല്ല. കെഎംഎസ്സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി.