ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് സുപ്രധാന ഫയലുകൾ കാണാതായി; നഷ്ടമായത് കോടികളുടെ ഇടപാട് രേഖകൾ

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. മരുന്നുവാങ്ങൽ അടക്കം കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ ഫയലുകളാണ് കാണാതായിരിക്കുന്നത്. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് ഈ വിവരം പുറത്തറിയിച്ചത്. ദിവസങ്ങളോളം തിരച്ചിൽ ഉദ്യോഗസ്ഥർ നടത്തിയെങ്കിലും ഒരെണ്ണം പോലും കണ്ടെത്താനായിട്ടില്ല.