നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. സുരക്ഷാ ചുമതലയിൽ ജീവനക്കാരി ജാഗ്രത കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി സ്വീകരിച്ചത്. അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും.