പാലക്കാട്ട് കഴുത്തറത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം വഴിയരികിൽ

സ്ത്രീയുടെ മൃതദേഹം കഴുത്തറത്ത നിലയില്‍ കണ്ടെത്തി. പെരുവമ്പിലെ റോഡരികില്‍ 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്നും മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.