മറ്റെങ്ങുമില്ലാത്ത നിക്ഷേപ സൗഹൃദ ഘടകങ്ങള്‍ കേരളത്തിലുണ്ട്; തെലങ്കാനയിലെ ചടങ്ങില്‍ മുഖ്യമന്ത്രി

മറ്റെവിടെയും കാണാത്ത നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ടെന്നും തെലങ്കാനയിലെ വ്യവസായികള്‍ക്ക് മികച്ച പിന്തുണ വാഗ്ദ്ധാനം ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദില്‍ നടന്ന ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പരിപാടിക്ക് ശേഷം ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.