സം​സ്ഥാ​ന​ത്ത് 25 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍: ആ​കെ കേ​സു​ക​ൾ 305 ആ​യി

സം​സ്ഥാ​ന​ത്ത് 25 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 19 പേ​ര്‍​ക്കും ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ മൂന്ന് പേ​ര്‍​ക്ക് വീ​ത​വു​മാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ല്‍ 23 പേ​രും ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ര​ണ്ട് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​യി​ലു​ള്ള 42 വ​യ​സു​കാ​രി​ക്കും തൃ​ശൂ​ര്‍ ജി​ല്ല​യി​ലു​ള്ള 10 വ​യ​സു​കാ​രി​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്