പി ടി തോമസിനെതിരായ എംഎം മണിയുടെ വിമര്‍ശനം ദുഃഖകരമെന്ന് കെ ബാബു എംഎല്‍എ

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെതിരായ എംഎം മണിയുടെ വിമര്‍ശനം ദുഃഖകരമെന്ന് കെ ബാബു എംഎല്‍എ. ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള വാക്കുകളാണ് എംഎം മണിയില്‍ നിന്നുണ്ടായതെന്ന് ബാബു പറഞ്ഞു. സിപിഎം നേതാവിന്റെ വാക്കുകള്‍ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.