എ.എസ്.ഐയെ കുത്തിയ വിഷ്ണു നടിയെ അക്രമിച്ച കേസിലെ പ്രതി; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

എഎസ്‌ഐയെ കുത്തിയ കേസില്‍ അറസ്റ്റിലായ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കണ്ടെത്തല്‍. ഇയാള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയ കത്ത് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് വിഷ്ണുവിനെയാണ്. കേസില്‍ അന്ന് അറസ്റ്റിലായ വിഷ്ണുവിനെ വിചാരണയുടെ വേളയില്‍ മാപ്പുസാക്ഷി ആക്കിയിരുന്നു.