കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല, സർക്കാരിനെതിരെ വീണ്ടും ​ഗവർണർ

സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്‌നം താനും സർക്കാരും തമ്മിലാണ്. പ്രശ്‌നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ​ഗവർണർ പറഞ്ഞു