കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി നീതു മാത്രമെന്ന് എസ്പി

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതു മാത്രമാണെന്ന് എസ്പി ഡി. ശില്‍പ. നീതുവിന്‍റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് കേസില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി. കാമുകനെയും കുടുംബത്തെയും ബോധിപ്പിക്കാനാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് നീതു അയച്ചു നല്‍കിയിരുന്നു. കൂടാതെ കുട്ടിക്കൊപ്പം നിന്ന് നീതു കാമുകനെ വീഡിയോ കോളും ചെയ്തുവെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു.