തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്. കഴിഞ്ഞ ദിവസം ചെങ്കൽപ്പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീൻ എന്നിവർ. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു