കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​ത് കാ​മു​ക​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​നെ​ന്ന് നീ​തു

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത് കാ​മു​ക​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​നെ​ന്ന് പ്ര​തി തി​രു​വ​ല്ല സ്വ​ദേ​ശി നീ​തു. കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ നീ​തു​വി​ന്‍റെ കാ​മു​ക​ൻ ആ​ണ്. ത​ന്‍റെ സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഇ​ബ്രാ​ഹിം വേ​റെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് നീ​തു പ​റ​ഞ്ഞു.