വര്‍ക്കലയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു

വർക്കല മേൽവെട്ടൂരിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് പേർ കുടുങ്ങിക്കിടക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ വർക്കല എസ്.എ മിഷൻ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാർശ്വഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.മതിൽ നിർമിക്കുന്നതിനിടെ വലിയൊരു മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂർ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഒരാളെ പുറത്തെടുത്തുവെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.