ദിലീപിനെതിരേ വെളിപ്പെടുത്തല്‍; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി

നടൻ ദിലീപിനെതിരേ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.