ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം; കെ-റെയിലില്‍ യുഡിഎഫിന് പൂര്‍ണപിന്തുണ നല്‍കാതെ സമസ്ത

കെ-റെയില്‍ വിരുദ്ധ സമരത്തിലും യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കാതെ സമസ്ത. വിഷയത്തില്‍ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് സമസ്ത മുഖപത്രം ആവശ്യപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാല്‍ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും പത്രം പറയുന്നു.