‘റൂട്ട് നിശ്ചയിക്കേണ്ട വിദഗ്ദ്ധരല്ല ഞങ്ങള്‍’; മലയോര ഹൈവെയുടെ റൂട്ടിന് എതിരായ ഹര്‍ജി തള്ളി

കേരളത്തിലെ മലയോര ഹൈവെയുടെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈവേയുടെ റൂട്ട് നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ വിദഗ്ദ്ധരല്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഡബ്ലിയുഡി എന്‍ജിനീയര്‍മാര്‍ നിശ്ചയിച്ച റൂട്ടില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.