ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ സെക്രട്ടറിയേറ്റിൽ

സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. ഇന്നലെയാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറുടെ സസ്‌പെൻഷൻ നടപടി സർക്കാർ പിൻവലിച്ചത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്.