സിൽവർ ലൈൻ വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം

ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിശദീകരണ യോഗവേദിക്കു മുന്നിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. പ്രതിഷേധത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിൽ പരുക്കേറ്റു. മൂന്നു പ്രവർത്തകരെ അറസ്റ്റു ചെയ്തു.