ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ചാണ് ഇയാൾ ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.