പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്.