അ​ച്ഛ​നും മ​ക​ളും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

മ​ല​പ്പു​റം താ​നൂ​രി​ൽ ട്രെ​യി​ന്‍ ത​ട്ടി അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു. ത​ല​ക​ട​ത്തൂ​ര്‍ സ്വ​ദേ​ശി ക​ണ്ടം പു​ലാ​ക്ക​ല്‍ അ​സീ​സ് (46), മ​ക​ള്‍ അ​ജ്‌​വ മ​ര്‍​വ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ട്ട​ത്താ​ണി വ​ലി​യ​പാ​ട​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​ന്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ വ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മ​ക​ളു​മൊ​ന്നി​ച്ച് ക​ട​യി​ലേ​ക്ക് പോ​ക​വെ റെ​യി​ല്‍​പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.