കെ റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി

സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കി. ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവർഷത്തിനിടെ നടന്ന ഭൂമിവിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. പ്രാഥമിക വിജ്ഞാപനം വരുന്ന ദിവസത്തിനു മുമ്പേയുള്ള മൂന്നുവർഷത്തെ രജിസ്‌ട്രേഷൻ വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്.