സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന സുധാകരന്റെ ആഹ്വാനം ക്രിമിനല്‍ കുറ്റമെന്ന് എം വി ജയരാജന്‍

കെ റെയില്‍ പദ്ധതിയുടെ സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്ന കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനം ക്രിമിനല്‍ കുറ്റമെന്ന് എം വി ജയരാജന്‍. മാടായി പാറയിലെ സര്‍വേ കല്ല് പിഴുതെറിയുന്നതിനുള്ള പ്രേരണയായതിന് കാരണം കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനമാണെന്നും കോണ്‍ഗ്രസും, ബിജെപിയും, ചേര്‍ന്നാണ് മാടായി പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.