ശി​വ​ശ​ങ്ക​റി​നു ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​തി​യ നി​യ​മ​നം

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നു പു​തി​യ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ൽ​കാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ങ്ങി. ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ദ്ദേ​ഹ​ത്തി​നു പു​തി​യ ത​സ്തി​ക ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യേ​ക്കും. മു​ൻ ഐ​ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ശി​വ​ശ​ങ്ക​റി​നെ ബുധനാഴ്ച മു​ത​ൽ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു കൊ​ണ്ടു ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി ആ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ജോ​ലി​ക്ക് ഹാ​ജ​രാ​യി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി മു​ൻ​പാ​കെ വ്യാഴാഴ്ച അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ട് ചെ​യ്യും.