ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുത്; സി.പി.ഐ യോഗത്തില്‍ കെ-റെയിലിന് രൂക്ഷവിമര്‍ശനം

ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ടുപോകുന്നത് പ്രകോപനപരമാണെന്നുമാണ് വിമര്‍ശനമുണ്ടായത്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പദ്ധതിക്കെതിരേയുള്ള വിമര്‍ശനം. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ വിശദമായ ചര്‍ച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങളും ചര്‍ച്ചയുടെ സംക്ഷിപ്ത രൂപവുമാണ് മുല്ലക്കര രത്‌നാകരന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തെ അറിയിച്ചത്.