കൊള്ളയടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 20 ദിവസം കൊണ്ട് ഡീസലിന് 5 രൂപ 50 പൈസയും പെട്രോളിന് 3 രൂപ 72 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 45 പൈസയും ഡീസല്‍ ലിറ്ററിന് 99 രൂപ 04 പൈസയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 41 പൈസയായി. ഡീസല്‍ വില 100 രൂപ 96 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ വില 105 രൂപ 57 പൈസയും ഡീസല്‍ വില 99 രൂപ 26 പൈസയുമായി ഉയര്‍ന്നു.