മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി, ഒരാള്‍ രക്ഷപ്പെട്ടു. ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട ഹംസക്കുട്ടിയെ ചാലിയത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പൊന്നാനി മുക്കാടി സ്വദേശിയുടെ ഉടമസ്ഥയിലുള്ള തോണിയാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടത്. കാണാതായ മൂന്ന് പേര്‍ക്കായി ഫിഷറീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുന്നു.