ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസിനെ പുതിയ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തു. സുന്നഹദോസ് നിർദ്ദേശം മലങ്കര അസോസിയേഷൻ അംഗീകരിച്ചു. കാതോലിക്ക ആയുള്ള സ്ഥാനാരോഹണം നാളെ പത്തനംതിട്ടയിലെ പരുമലയിൽ വെച്ച് നടക്കും. സഭയുടെ മുതിർന്ന മെത്രാപൊലീത്ത ആയിട്ടുള്ള ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.