പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍

പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജില്ലാ അടിസ്ഥാനത്തില്‍ കൃത്യമായ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ടും നിരോധിത പ്ലാസ്റ്റിക് സംസ്ഥാനത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം.