പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വം; പോ​ലീ​സു​കാ​രി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യെ​ന്ന് ഐ​ജി

ആ​റ്റി​ങ്ങ​ലി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ട്ട് വ​യ​സു​ള്ള കു​ട്ടി​യെ​യും പി​താ​വി​നെ​യും പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സു​കാ​രി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഡി​ജി​പി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ‌​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ, പോ​ലീ​സു​കാ​രി ര​ജി​ത​യെ ജി​ല്ല വി​ട്ട് സ്ഥ​ലം മാ​റ്റു​ക​യും 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ക​യും ചെ​യ്തു. മോ​ശം ഭാ​ഷ​യോ, ജാ​തി അ​ധി​ക്ഷേ​പ​മോ ഉ​ദ്യോ​ഗ​സ്ഥ ന​ട​ത്തി​യി​ല്ലെ​ന്നും ഐ​ജി പ​റ​ഞ്ഞു.