ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: പാമോയിൽ, സൺഫ്‌ളവർ ഓയിൽ വില 15 രൂപവരെ കുറയും

കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവുവരുത്തുകയുംചെയ്തു. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.