മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന കമിതാക്കള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ കിഴക്ക് വെളിത്തറവടക്ക് വീട്ടില്‍ അന്‍വര്‍ ഷാ (22), കോട്ടയം കൂട്ടിക്കല്‍ എന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര ( 24 ), കരുനാഗപ്പള്ളി തഴവ കടത്തുര്‍ ഹരികൃഷ്ണഭവനത്തില്‍ ജയകൃഷ്ണന്‍ ( 19 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത് ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്