മലങ്കര മെത്രാപ്പൊലീത്തയാകാന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്; തെരഞ്ഞെടുപ്പ് ഇന്ന്

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മലങ്കര അസോസിയേഷന്‍ യോഗം ഇന്ന് പരുമലയില ചേരും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയാണ് സഭാ മാനേജിംഗ് കമ്മറ്റി നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ വഴി അസോസിയേഷന്‍ യോഗം ചേരുന്നത്.