40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സരിതയുടെ പരാതി; ആര്യാടനെതിരെ അന്വേഷണം

മുൻ വൈദ്യുതി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനമായത്.